പോപ്പ്കോൺ വിൽപ്പനക്കാരന്‍റെ പ​ണം ക​വ​ര്‍​ന്ന യുവാവ് പി​ടി​യി​ല്‍
Wednesday, September 18, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: പോ​പ്പ്‌​കോ​ണ്‍ വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ മ​ധു​ര​സ്വ​ദേ​ശി​യു​ടെ പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റും പി​ടി​ച്ചു​പ​റി​ച്ച യു​വാ​വി​നെ ക​സ​ബ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ടി​കൂ​ടി. അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സു​കാ​രെ​യും പ​രാ​തി​ക്കാ​ര​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.
ഇ​യാ​ൾ​ക്കെ​തി​രേ പി​ടി​ച്ചു​പ​റി, പോ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കു ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് പാ​റേ​ക്കാ​ട്ടി​ല്‍ റം​ഷാ​ദി(29)​നെ​യാ​ണ് ക​സ​ബ എ​സ്ഐ വി.​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യ​ത്. ശ്രീ​ക​ണേ്ഠ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ല്‍ വ​ച്ചാ​ണ് ഹ​ക്ക്ഭാ​യി എ​ന്ന​യാ​ളെ മ​ർ​ദി​ച്ച് 2200 രൂ​പ​യും 10 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ർ​ന്ന​ത്. ഹ​ക്ക്ഭാ​യി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​കൂ​ടി​യ റം​ഷാ​ദി​നെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ പ​രാ​തി​ക്കാ​ര​നേ​യും പോ​ലീ​സു​കാ​രേ​യും വ​ച്ചേ​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം തു​ട​രെ പ​റ​യു​ക​യു​മാ​യി​രു​ന്നു.
മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സു​കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ര്‍​ന്ന് മ​ജി​സ്‌​ട്രേ​റ്റ് പ്ര​തി​യെ വീ​ണ്ടും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​തി​യു​മാ​യി പോ​ലീ​സ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ വീ​ണ്ടു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​ര്‍​ദ​ന​മേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ക്കാ​ര്യ​മു​ൾ​പ്പെ​ടു​ത്തി ഡോ​ക്ട​ര്‍ ന​ൽ​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്.
റം​ഷാ​ദ് ന​ഗ​ര​ത്തി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.