മ​ദ്യ​ശാ​ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല
Wednesday, September 18, 2019 12:34 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ലെ അനധികൃത മ​ദ്യ​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കണമെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല. പു​ല്ലൂ​രാം​പാ​റയിൽ നടന്ന പ്രതിഷേധ യോ​ഗം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​വി​നു ആ​ല​പ്പാ​ട്ട്കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഗോ​ഡ്‌​വി​ൻ നീ​ണ്ടു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ സിസ്റ്റർ ​അ​ൻ​സ ടോം, ​വൈസ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ക, കെ​സി​വൈ​എം രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ് സൗ​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, പ്രൊ ​ലൈ​ഫ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ത​യ്യി​ൽ അ​ഞ്ജ​ലി, അ​ഖി​ൽ ജോ​സ്, ലി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​ടെ ച​ർ​ച്ച​യി​ൽ സ​മി​തി ഒ​ന്ന​ട​ങ്കം മ​ദ്യ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തിൽ പ്ര​തി​ഷേ​ധി​ച്ചു. ഉ​ട​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.