ക്വാ​റി​ക​ള്‍ നി​ല​ച്ചു ; പ​ണി​യി​ല്ലാ​താ​യ തൊ​ഴി​ലാ​ളി​യു​ടെ ഒ​റ്റ​യാ​ന്‍ പ്ര​തി​ഷേ​ധം ശ്രദ്ധേയമായി
Thursday, September 19, 2019 12:21 AM IST
നാ​ദാ​പു​രം: അ​രൂ​രി​ലെ ചെ​ങ്ക​ല്‍, ക​രി​ങ്ക​ല്‍ ക്വാ​റി​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ പ​ണി​യി​ല്ലാ​താ​യ തൊ​ഴി​ലാ​ളി​യു​ടെ പ്ര​തി​ഷേ​ധം ശ്ര​ദ്ധേ​യ​മാ​യി.

അ​രൂ​രി​ലെ ക​പ്പ​ള്ളി എ​ല്‍.​വി. ശി​വ​ദാ​സ​നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ്ര​സം​ഗം. ചി​ല പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തെ​ന്നും ഒ​ന്ന​ര മാ​സ​​മാ​യി പ​ണി​യി​ല്ലാ​താ​യി​ട്ടും ആ​രും തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ശി​വ​ദാ​സി​ന്‍റെ ആ​രോ​പ​ണം. ത​ന്നെ പോ​ലെ നി​ര​വ​ധി പേ​ര്‍​ക്ക് പ​ണി​യി​ല്ലാ​താ​യെ​ന്നും പ​ല കു​ടും​ബ​വും പ​ട്ടി​ണി​യി​ലാ​ണെ​ന്നും ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു. വ​ന്‍ കി​ട ക്വാ​റി​ക​ള്‍​ക്ക് അനുമതി ന​ല്‍​കു​ന്ന​വ​ര്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മ​ല്ലാ​ത്ത അ​രൂ​രി​ലെ ക്വാ​റി​ക​ള്‍ ത​ട​യു​ന്ന​തി​ന് പി​ന്നി​ല്‍ ചി​ല താ​ത്പ​ര്യ​മാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു.