പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി വി​ജ​യി​പ്പി​ക്കാ​ൻ വ​നി​താ ലീ​ഗ് ക​ർ​മ പ​ദ്ധ​തി
Thursday, September 19, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടും എ​റ​ണാ​കു​ള​ത്തും ന​ട​ക്കു​ന്ന മു​സ്‌​ലിം​ലീ​ഗ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി​യി​ല്‍ വ​നി​താ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ മു​ത​ൽ കീ​ഴ്ഘ​ട​ക​ങ്ങ​ൾ വ​രെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും 'ഭ​യ​ര​ഹി​ത ഇ​ന്ത്യ, എ​ല്ലാ​വ​രു​ടെ​യും ഇ​ന്ത്യ' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം കു​ടും​ബ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. രാ​ജ്യ​ത്തി​ന്‍റെ പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ന് വ​നി​ത​ക​ൾ​ക്കി​ട​യി​ൽ ന​ട​ക്കേ​ണ്ട ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കും.

മു​സ്‌​ലിം​ലീ​ഗി​ന്‍റെ വി​വി​ധ ഘ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും പൗ​രാ​വ​കാ​ശ റാ​ലി വ​ൻ വി​ജ​യ​മാ​ക്കാ​നും മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും വ​നി​താ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

റാ​ലി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നും വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​നും ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വ​നി​താ​ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് സി​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ഹ​റ മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​കു​ൽ​സു, ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബി​റ , റോ​ഷ്‌​നി ഖാ​ലി​ദ്, സ​റീ​ന ഹ​സീ​ബ്, ബ്ര​സീ​ലി​യ ശം​സു​ദ്ദീ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.