പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി: എ​ച്ച്എം​എ​സ് മാ​ർ​ച്ച് ന​ട​ത്തി
Thursday, September 19, 2019 12:23 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ഗ​ണ്യ​മാ​യി വെ​ട്ടി​ക്കു​റ​ച്ച മാ​നേ​ജ്മെ​ന്‍റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധിച്ച് എ​ച്ച്എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ട്ടാ​ന ശ​ല്യത്തിന് പരിഹാ രം കാണു​ക, എ​സ്റ്റേ​റ്റ് റോ​ഡ് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കു​ക, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, എ​സ്റ്റേ​റ്റ് ഓ​ഫീ​സു​ക​ൾ എ​ന്നി​വ പു​തു​ക്കി​പ്പ​ണി​യു​ക, എ​സ്റ്റേ​റ്റി​ൽ വൈ​വി​ധ്യ​വ​ത്കര​ണം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ച്ചു. സി.​ഡി. വി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. ബാ​ല​ൻ, സി.​ഡി. പ്ര​കാ​ശ്, ഷാ​ജി വ​ട്ടോ​ളി, കെ.​എം. വ​ർ​ഗീ​സ്, ഡാ​നി​ഷ് കൊ​മ്മ​റ്റ​ത്തി​ൽ, സി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ. മ​നോ​ജ്, കെ. ​ബാ​ബു, സി​ന്ധു മൈ​ക്കി​ൾ, സി​നി ജോ​സ​ഫ്, ര​മ ഭാ​സ്ക​ര​ൻ, ജി​മ്മി ജോ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.