താ​ത്കാലി​ക സ്റ്റേ ​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​നാ​സ്ഥ കാ​ട്ടു​ന്നു​വെ​ന്ന്
Friday, September 20, 2019 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് പൊ​ന്നു​ണ്ട മ​ല​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ൽ പൊ​തു​ശ്മ​ശാ​നം നി​ർ​മി​ക്കാൻ അ​നു​മ​തി ല​ഭി​ച്ച​തി​നെ​തി​രെ​യു​ള്ള താ​ത്കാലി​ക സ്റ്റേ ​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​നാ​സ്ഥ കാ​ട്ടു​ന്നു​വെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു.​
ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്റ്റേ ​നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ന്നി​ല്ല. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അ​നാ​സ്ഥ തു​ട​ർ​ന്നാ​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​
എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ശ്മ​ശാ​നം നി​ർ​മി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി കൂ​രാ​ച്ചു​ണ്ടി​ൽ അ​നു​വ​ദി​ച്ച അ​ധു​നി​ക രീ​തി​യി​ലു​ള്ള വാ​ത​ക ശ്മ​ശാ​ന​ത്തി​ന് കോ​ട​തി ന​ൽ​കി​യ സ്റ്റേ ​നീ​ക്കാ​ൻ ശ്ര​മം​ന​ട​ത്താ​തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ന്യാ​യ​ക്കാ​രു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേരുണ്ട്. ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ൽ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി സം​സ്കാ​രം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഉ​ട​ൻ ശ്മ​ശാ​ന​ത്തി​ന്‍റെ നിർമാണം ആ​രം​ഭി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗം​ഗാ​ധ​ര​ൻ കൊ​ല്ലം​ക​ണ്ടി, മോ​നേ​ഷ് ചാ​ത്തോ​ത്ത്, സൂ​പ്പി തെ​രു​വ​ത്ത്, ഷി​ബു ക​ട്ട​യ്ക്ക​ൽ, ഒ.​ഡി.​തോ​മ​സ്, കാ​ർ​ത്ത്യാ​യി​നി കു​റു​ങ്ങ​ടി, ജ​യ​ൻ ക​ല്ലാ​നോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.