ബ​ഥാ​നി​യ​ായി​ൽ ഇ​ന്ന് ഏ​ക​ദി​ന ദി​വ്യ​കാ​രു​ണ്യ ക​ൺ​വൻ​ഷ​ൻ
Friday, September 20, 2019 12:46 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യാ​യി​ൽ ഒ​ക്‌​ടോ​ബ​ർ 26 വ​രെ ന​ട​ക്കു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഥാ​നി​യ ധ്യാ​ന​കേ​ന്ദ്ര​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​വും സം​യു​ക്ത​മാ​യി ഇ​ന്നു​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ര​ണ്ടു​വ​രെ ദി​വ്യ​കാ​രു​ണ്യ ക​ൺവ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ം. രാ​വി​ലെ 11.30 ന് ​ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
'വി​ശു​ദ്ധ കു​ർ​ബാ​ന ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ൽ' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​മാ​ത്യു ഓ​ലി​ക്ക​ൽ എം​സി​ബി​എ​സ് ക്ലാ​സ് ന​യി​ക്കും. സൗ​ഖ്യാ​രാ​ധ​ന​യ്ക്ക് ബ​ഥാ​നി​യ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.