ഹൈ​ടെ​ക് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 21, 2019 12:15 AM IST
കോ​ട​ഞ്ചേ​രി: കൂ​ട​ത്താ​യ് സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ൽ​പി സ്കൂ​ളി​ലെ ഹൈ​ടെ​ക് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ക​ള​ത്തൂ​ർ നി​ർ​വ​ഹി​ച്ചു. പ്രൈ​മ​റി സ്കൂ​ളു​ക​ൾ​ക്ക് ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൈ​റ്റ് വ​ഴി അ​നു​വ​ദി​ച്ച ഐ​സി​ടി ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​ജ്ജീ​ക​രി​ച്ച​താ​ണ് ലാ​ബ്.
ലാ​ബി​ലേ​ക്കാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ക​രി ക​രി​മ്പാ​ല കു​ന്ന് പ്ര​വാ​സി കൂ​ട്ടാ​യ്മ​യും, അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. ഫൈ​സ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഡെ​യ്സി​ലി മാ​ത്യു, മു​ജീ​ബ് ക​രി​മ്പാ​ല​ക്കു​ന്ന് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.