കൊടുവള്ളിയിൽ ക​ള്ള​നോ​ട്ടു സം​ഘ​ത്തെ പികൂ​ടി
Sunday, September 22, 2019 12:54 AM IST
താ​മ​ര​ശേ​രി: പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന ക​ള്ള​നോ​ട്ടു സം​ഘ​ത്തെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് മി​നി​ട്ടു​ക​ള്‍​കം പ്രതി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ശൂ​ര്‍, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ​യാ​ണ് 1.9 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​മാ​യി കൊ​ടു​വ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ഞ്ചാം​പ​ര​ത്തി പ​ന​ങ്ങാ​ട് ശ്രീ​നാ​രാ​യ​ണ​പു​രം എ​രാ​ശേ​രി രാ​കേ​ഷ് (35), മ​ല​പ്പു​റം ഒ​താ​യി പെ​ര​ക​മ​ണ്ണ മ​ണ്ട​ത്തൊ​ടി സു​നീ​ര്‍​അ​ലി (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ടു​വ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ക​ള്ള​നോ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഇവർ വരുമെന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഒ​രാ​ഴ്ച​യാ​യി സം​ഘം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​മ​ശേ​രി ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​നയ്ക്കി​ടെ സം​ഘം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ന് പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞു. പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് അ​ഗ​സ്ത്യ​ന്‍​മു​ഴി പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് നി​ന്ന് സം​ഘ​ത്തെ പിടികൂടി. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു.

100 എ​ണ്ണം വീ​ത​മു​ള്ള 500ന്‍റെ ​മൂ​ന്ന് കെ​ട്ടും 100 എ​ണ്ണം വീ​ത​മു​ള്ള 200ന്‍റെ ​ര​ണ്ട് കെ​ട്ടുമാണ് ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ പ്ര​ധാ​ന​മാ​യും ക​ള്ള​നോ​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും 50,000 രൂ​പ​ക്ക് 1.5 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടാ​ണ് ഇ​വ​ര്‍ ന​ല്‍​കു​ന്ന​തെ​ന്നും ക​ള്ള​നോ​ട്ടി​ന്‍റെ ഉ​റ​വി​ട​ത്തെ കു​റി​ച്ചും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് പ്ര​തി​ക​ളെ ക്‌​സ​റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​മോ​ര്‍​ച്ചാ ശ്രീ​നാ​രാ​യ​ണ​പു​രം കി​ഴ​ക്ക​ന്‍ മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന രാ​കേ​ഷി​നെ 2017 ജൂ​ണി​ല്‍ ഒ​ന്ന​ല​ര​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളും അ​ച്ച​ടി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി തൃ​ശൂ​ര്‍ ന​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഈ ​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും ക​ള്ള​നോ​ട്ട് വി​ത​ര​ണ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്. സ്ഥ​ലം-​വാ​ഹ​ന ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​കേ​ഷു​മാ​യി സു​നീ​ര്‍​അ​ലി ദീ​ര്‍​ഘ​കാ​ല​മാ​യി പ​രി​ച​യ​ത്തി​ലാ​ണ്.

മ​ഞ്ചേ​രി​യി​ല്‍ പീ​ഡ​ന​ക്കേ​സി​ലും വി​ശ്വാ​സ​വ​ഞ്ച​ന കേ​സി​ലും ഇയാൾ പ്ര​തി​യാ​ണ്. കൊ​ടു​വ​ള്ളി സി​ഐ പി. ​ച​ന്ദ്ര​മോ​ഹ​ന്‍, എ​സ്‌​ഐ കെ. ​പ്ര​ജീ​ഷ്, എ​എ​സ്‌​ഐ ശ്രീ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ അ​ബ്ദു​ല്‍​റ​ഷീ​ദ്, ഷി​നോ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻഡ് ചെ​യ്തു.