ചെ​ങ്ങോ​ടു​മ​ല കു​ടിവെ​ള്ള ടാ​ങ്ക് പൊ​ളി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം
Sunday, September 22, 2019 1:01 AM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല കു​ടി​വെ​ള്ള ടാ​ങ്ക് പൊ​ളി​ച്ച ക്വാ​റി മു​ത​ലാ​ളി​ക്കും കൂ​ട്ട​ർ​ക്കും ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത് ടാ​ങ്ക് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ 593200 രൂ​പ കെ​ട്ടി​വയ്ക്കണമെന്ന ഉപാധിയിൽ.

ഡെ​ൽ​റ്റ റോ​ക്സ് പ്രോ​ഡ​ക്റ്റ് ഉ​ട​മ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ചെ​റു​പു​ളി​ച്ചി​യി​ൽ തോ​മ​സ് ഫി​ലി​പ്പ് (45) മാ​നേ​ജ​ർ​മാ​രാ​യ പു​ന്ന​ശേ​രി സ്വ​ദേ​ശി അ​നൂ​പ് (29) ഗോ​വി​ന്ദ് കൃ​ഷ്ണ (27) എ​ന്നി​വ​ർ​ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 1997- 98 സാ​മ്പ​ത്തി​ക വ​ർ​ഷം ചെ​ങ്ങോ​ടു​മ​ല​യി​ൽ 85 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 125 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​തി​ന് ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യു​ടെ ടാ​ങ്കാ​ണ് ക്വാ​റി മു​ത​ലാ​ളി​യും സം​ഘ​വും ന​ശി​പ്പി​ച്ച​ത്.