മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച സം​ഭ​വം: വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ പി​ടി​കൂ​ടി
Monday, October 14, 2019 12:07 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ക​ക്കാ​ടം​പൊ​യി​ലി​ൽ വ​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കു​ക​യും ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന പ്ര​തി​യെ നി​ല​ന്പൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​പ്പാ​റ റ​ഹ്മ​ത്തു​ള്ള​യെ(33)​യാ​ണ് പോ​ലീ​സ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ഇ​യാ​ൾ. 2016 ഡി​സം​ബ​ർ 25ന് ​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ലെ എ​സ് വ​ള​വി​ൽ വ​ച്ചാ​ണ് സം​ഭ​വം. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് റ​ഹ്മ​ത്തു​ള്ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. ആ​കെ ആ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. അ​ഞ്ചു പ്ര​തി​ക​ൾ നേ​ര​ത്തെ പോ​ലീ​സ് പി​ടി​യി​ലാ​യി ജാ​മ്യം നേ​ടി​യി​രു​ന്നു. പ്ര​തി​ക​ൾ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞാ​ണ് 2016 ഡി​സം​ബ​റി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ ക​യ്യേ​റ്റം ചെ​യ്ത​ത്. യു​വ​തി​യു​ടെ കൈ​ക്ക് ക​യ​റി പി​ടി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി വ​ലി​ച്ചെ​റി​യു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ചി​ട്ടും പോ​ലീ​സ് വൈ​കി​യാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നു ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. മാ​ത്ര​മ​ല്ല ആ​ദ്യം പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല.
പി​ന്നീ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ളു​ണ്ടാ​യ​ത്. പ്ര​തി​യെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.