നാട്ടുവിവരങ്ങൾക്ക് മൊ​ബൈ​ൽ ആ​പ്പ് ഒരുക്കി യു​വാ​ക്ക​ൾ
Tuesday, October 15, 2019 12:33 AM IST
മു​ക്കം: നാ​ടി​ന്‍റെ സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ വികസിപ്പിച്ച് യുവാ ക്കൾ.
പ​ന്നി​ക്കോ​ട് എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് യാ​ഥാ​ർ​ത്ഥ്യ​മാ​കുന്ന​ത്. 15 ചെ​റു​പ്പ​ക്കാ​രടങ്ങുന്ന സംഘമാ​ണ് ആപ്പ് ഒ​രു​ക്കു​ന്ന​ത്. പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാൻ സാ​ധി​ക്കു​ന്ന ​ആ​പ്ലി​ക്കേ​ഷ​നി​ൽ ര​ക്ത ഗ്രൂ​പ്പ്, ബ​സ് സ​മ​യം, ഡോ​ക്ട​ർ​മാ​ർ, ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ,ബ​സ് സ​മ​യം ഓ​ട്ടോ​റി​ക്ഷ ഡൈ​വ​ർ​മാ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ, മെ​ഡി​ക്ക​ൽ ലാ​ബു​ക​ൾ തു​ട​ങ്ങി നാ​ട്ടി​ലെ വി​വി​ധ കൂ​ലി പ​ണി​ക്ക​രു​ടെ വി​വ​ര​ങ്ങ​ൾ വ​രെ ല​ഭ്യ​മാ​ക്കുന്നു.
എ​ന്‍റെ പ​ന്നി​ക്കോ​ട് എ​ന്ന പേ​രി​ലാ​രം​ഭി​ച്ചആ​പ്പി​ക്കേ​ഷ​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പ​ന്നി​ക്കോ​ട് എ ​യു പി ​സ്കൂ​ളി​ൽ മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടുതൊ​ടി​ക​യി​ൽ നി​ർ​വ​ഹി​ച്ചു. സ​ക്കീ​ർ താ​ന്നി​ക്ക​ൽ തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.ഫ​സ​ൽ ബാ​ബു, സ്വ​പ്ന വി​ശ്വ​നാ​ഥ്, ഷി​ജി പ​ര​പ്പി​ൽ, സി. ​കേ​ശ​വ​ൻ ന​മ്പൂ​തി​രി, ബ​ഷീ​ർ പാ​ലാ​ട്ട്, വി.​പി.ഗീ​ത,കെ.​കെ. സ​ബീ​ൽ,സി.ഹ​രീ​ഷ്,പി.​ടി.കു​ഞ്ഞി​രാ​യി​ൻ, ബാ​ബു പൊ​ലു കു​ന്ന​ത്ത്, ഉ​ണ്ണി കൊ​ട്ടാ​ര​ത്തി​ൽ, അ​ജ്മ​ൽ പ​ന്നി​ക്കോ​ട്, ശ​ര​ത്പ​ര​പ്പി​ൽ, റ​സീ​ന മ​ജീ​ദ്, സെ​യ്ത് കീ​ഴു​പ​റ​മ്പ്, ഫാ​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.