പാ​ലേ​രി​യി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ൻ മൂ​ങ്ങ കൗ​തു​ക​മാ​യി
Tuesday, October 15, 2019 12:35 AM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര പാ​ലേ​രി​യി​ൽ അ​തി​ഥി​യാ​യി​യെ​ത്തി​യ ശ്രീ​ല​ങ്ക​ൻ മൂ​ങ്ങ നാ​ട്ടു​കാ​രി​ൽ കൗ​തു​കമു​ണ​ർ​ത്തി. ചെ​മ്പേ​രി ഇ​ട​ത്തി​ൽ വി​ജ​യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് വെ​ള്ളി​മൂ​ങ്ങ​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ​മൂ​ങ്ങ പ​റ​ന്നെ​ത്തി​യ​ത്. ഒ​രു പ​ക​ൽ മു​ഴു​വ​ൻ മ​ര കൊ​മ്പി​ൽ നി​ല​യു​റ​പ്പി​ച്ച മൂ​ങ്ങ രാ​ത്രി​യാ​യ​തോ​ടെ പ​റ​ന്ന​ക​ന്നു. ശ്രീ​ല​ങ്ക​യി​ലും പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളി​ലും കാ​ണാ​റു​ള്ള മൂ​ങ്ങ ശ്രീ​ല​ങ്ക​ൻ ബേ ​ഔ​ൾ എ​ന്നാ​ണ് അ​റി​യ​പ്പെടു​ന്ന​തെ​ന്നു പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ ഡോ. ​അ​ബ്ദു​ള്ള പാ​ലേ​രി പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണു മു​മ്പ് ഇ​തി​നെ ക​ണ്ടി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ത​ട്ടേ​ക്കാട്ടും നേ​ര​ത്തെ ഇ​ത്ത​രം മൂ​ങ്ങ​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ലു​പ്പ​ത്തി​ലുംമു​ഖ​ത്തി​ലും തൂ​വ​ലു​ക​ളി​ലെ നി​റ ​ത്തി​ലും മറ്റു മൂങ്ങ കളിൽനിന്ന് വ്യ​ത്യാ​സ​മു​ണ്ട്.