ഫൈ​വ്സ് ഫു​ട്ബോ​ള്‍ : ഖ​ത്ത​ർ എ​ഫ്സി കൊ​ടു​വ​ള്ളി ചാ​മ്പ്യ​ന്മാ​ർ
Tuesday, October 15, 2019 12:35 AM IST
ചാത്തമംഗലം: പ്ര​ള​യ​ത്തി​ല്‍ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് വീ​ടിനായു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ദ​യാ​പു​രം സ്റ്റു​ഡ​ന്‍റ്സ് ഫോ​റം ന​ട​ത്തി​യ ഏ​ക​ദി​ന ഓ​പ്പ​ണ്‍ ഫൈ​വ്സ് ഫു​ട്ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റി​ല്‍ ഖ​ത്ത​ർ എ​ഫ്സി കൊ​ടു​വ​ള്ളി ചാ​മ്പ്യ​ന്മാ​രാ​യി.
കെ​കെ മെ​റ്റ​ല്‍​സ് റ​ഹ്‌മാ​ന്‍ ബ​സാ​റി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ടു​ഗോ​ളു​ക​ള്‍​ക്ക് ത​ക​ർ​ത്താ​ണ് ഖ​ത്ത​ർ എ​ഫ്സി 30,001 രൂ​പ​യു​ടെ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ്വ​ന്ത​മാ​ക്കി​യ​ത്.
ഫൈ​വ്സ് ഫു​ട്ബോ​ളി​ലെ 16 പ്ര​മു​ഖ​ടീ​മു​ക​ള്‍ ക​ള​ത്തി​ലി​റ​ങ്ങി​യ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ട്രോ​ഫി ഖ​ത്ത​ർ എ​ഫ്സി കൊ​ടു​വ​ള്ളി​യു​ടെ ദി​ല്‍​ഷാ​ദും മി​ക​ച്ച ഗോ​ളി​ക്കു​ള്ള ട്രോ​ഫി കെ​കെ മെ​റ്റ​ല്‍​സി​ന്‍റെ ജ​സീ​മും ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലെ ആ​ദ്യ​ഗോ​ളി​നു​ള്ള ട്രോ​ഫി ഖ​ത്ത​ർ എ​ഫ്സി​യു​ടെ റി​ഷാ​ദും സ്വ​ന്ത​മാ​ക്കി. ആ​റു​ഗോ​ളു​ക​ളോ​ടെ കെ​കെ മെ​റ്റ​ല്‍​സി​ന്‍റെ സൗ​ര​വ് ടോ​പ് സ്കോ​റ​ര്‍ പ​ട്ടം നേ​ടി. കു​ന്ന​മം​ഗ​ലം എ​സ്ഐ ടി.​എ​സ്. ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ പി.ജ്യോ​തി, സി​ന്ദൂ​ർ ബാ​പ്പു, ദ​യാ​പു​രം പേ​ട്ര​ണ്‍ സി.​ടി. അ​ബ്ദു​റ​ഹിം, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ. ​കു​ഞ്ഞോ​യി, ഡോ. ​ഐ.​പി അ​ബ്ദു​സ്സ​ലാം, കെ.​പി അ​ഹ​മ്മ​ദ് കു​ട്ടി ചേ​ന്ന​മം​ഗ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.