വി​ലാ​തപു​ര​ത്ത് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു
Wednesday, October 16, 2019 12:17 AM IST
നാ​ദാ​പു​രം: പു​റ​മേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ര​ണ്ട് ദി​വ​സ​ത്തോ​ള​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശ്രീ​നി​വാ​സ​ന്‍ (26), പ്ര​ജു​പാ​ല്‍ (22) എ​ന്നി​വ​രെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​മേ​രി​യി​ലും പ​രി​സ​ര​ത്തു​മാ​യി ക​ര്‍​ണ്ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​ര്‍ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് പു​റ​മേ​രി​യി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ യു​വാ​ക്ക​ള്‍ വി​ലാ​തപു​രം ഭാ​ഗ​ത്തും എ​ത്തി​യ​താ​യി നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. കാ​റി​ല്‍ ക​റ​ങ്ങു​ന്ന സം​ഘ​ത്തെക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ന്ദേ​ശം എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​രും ജാ​ഗ​രൂ​ക​രാ​യി. ഇ​തി​നി​ട​യി​ലാ​ണ് ചൊ​വ്വാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യോ​ടെ ടാ​ക്‌​സി കാ​ര്‍ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​രെ​ത്തി യു​വാ​ക്ക​ളോ​ട് കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.
യു​വാ​ക്ക​ള്‍ നാ​ട്ടു​കാ​രോ​ട് ത​ട്ടി​ക്ക​യ​റി​യ​തോ​ടെ യു​വാ​ക്ക​ളെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് പേ​രു​ടെ​യും ക​രു​ത​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.