പ​ഞ്ചാ​യ​ത്ത് അധികൃതർക്കെതി​രേ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്
Wednesday, October 16, 2019 12:19 AM IST
മു​ക്കം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ൾ.
പ്ര​ധാ​ന പ്ര​തി ജോ​ളി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച് ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ സ​ഹാ​യം ചെ​യ്ത് കൊ​ടു​ത്ത 2013 ലെ ​ഭ​ര​ണ സ​മി​തി​ക്കെ​തി​രേ​യും അ​ന്ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് മു​ന്ന​ണി ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. താ​ഴെ ഓ​മ​ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി.
ജോ​ളി​ക്ക് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക മു​സ്ലിം ലീ​ഗ് നേ​താ​വാ​ണ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
ജോ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ ലീ​ഗ് നേ​താ​വ് ഇ​മ്പി​ച്ചി മോ​യി​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.
റോ​യി​യു​ടെ സ​ഹോ​ദ​ര​ൻ റോ​ജോ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക്ക് മ​റു​പ​ടി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യ്ക്ക് പി​ന്നി​ലും ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും പ​ഞ്ചാ​യ​ത്തി​ലെ അ​ന്ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ള്ള​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ.​പി. ഭാ​സ്ക്ക​ര​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ.​പി. അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, കു​ഞ്ഞ​മ്മ​ദ്, രാ​ജേ​ഷ് മ​ങ്ങാ​ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​തേ സ​മ​യം ഇ​ട​ത് മു​ന്ന​ണി മാ​ർ​ച്ച് ന​ട​ത്തി ജ​ന​ങ്ങ​ളെ പൊ​ട്ട​ൻ ക​ളി​പ്പി​ക്കു​ക​യാ​ണ​ന്നാ​രോ​പി​ച്ച് യു​ഡി​വൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഓ​മ​ശേ​രി​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
വ്യാ​ജ ഒ​സ്യ​ത്ത് ത​യാറാ​ക്കാ​ൻ സ​ഹാ​യി​ച്ച ക​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​ക​ട​ന​ത്തി​ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ന​വ്വ​ർ​സാ​ദ​ത്ത്, മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​പാ​ലി, യൂ​ത്ത് ലീ​ഗ് ജി​ല്ലാ​പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം സൈ​നു​ദ്ദി​ൻ​കൊ​ള​ത്ത​ക്ക​ര, സ​ഹ​ദ് കൈ​വേ​ലി​മു​ക്ക്, സ​മീ​ർ ഓ​മ​ശേ​രി, അ​ഷ്റ​ഫ് ഓ​മ​ശേ​രി, നു​ഹ്മാ​ൻ, ഇ​ഖ്ബാ​ൽ​കാ​വു​ങ്ങ​ൽ, മ​ൻ​സൂ​ർ പു​ത്തൂ​ർ, സ​ക്കീ​ർ ഓ​മ​ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.