എ-സോ​ൺ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; ദേ​വ​ഗി​രി കോ​ള​ജ് ചാ​മ്പ്യ​ൻമാ​ർ
Wednesday, October 16, 2019 12:19 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ന​ട​ന്ന കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റർ കോ​ള​ജി​യ​റ്റ് ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വി​ജ​യി​ച്ചു.
കോ​ഴി​ക്കോ​ട് ഗ​വ. ഫി​സി​ക്ക​ൽ എഡ്യൂക്കേ​ഷ​ൻ കോ​ള​ജ് 'റ​ണ്ണ​റ​പ്പാ​യി.
സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ബ​ത്തേ​രി മൂ​ന്നാം​സ്ഥാ​ന​വും അ​ൽ​ഫോ​ൻ​സാ കോ​ള​ജ് തി​രു​വ​മ്പാ​ടി നാ​ലാം സ്ഥാ​ന​വും നേ​ടി. നാ​ലു ടീ​മു​ക​ളും ഇ​ൻ​റ​ർ​സോ​ൺ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ങ​ര​യി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ്രി​ൻ​സി​പ്പൽ ഡോ. ​കെ.​വി. ചാ​ക്കോ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ.ഷെ​നീ​ഷ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബ​ർ​ണാ​ഡ് ജോ​സ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഉ​ജ്വ​ൽ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.