കാ​രു​ണ്യ​തീ​ര​ത്തി​ല്‍ അ​സ​സ്മെ​ന്‍റ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി
Wednesday, October 16, 2019 12:20 AM IST
താ​മ​ര​ശേ​രി: കാ​രു​ണ്യ​തീ​രം സ്പെ​ഷല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​മ്പൂ​ര്‍​ണ്ണ അ​സ്സ​സ്മെ​ന്‍റ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി.
നി​ശ്ചി​ത എ​ണ്ണം വി​ദ്യാ​ര്‍​ത്ഥി​ക​ളെ കാ​മ്പ​സി​ല്‍ താ​മ​സി​പ്പി​ച്ച് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​തി​ല്‍ പ്ര​ധാ​ന​മാ​യു​ള്ള​ത്. കു​ട്ടി​ക​ള്‍​ക്ക് പ്ര​യാ​സ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും അ​തി​ന് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​തി​നൊ​ന്ന് വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​ണ് ക്യാ​മ്പി​ലൂ​ടെ അ​സ്സ​സ്മെ​ന്‍റ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സ്പെ​ഷല്‍ എ​ജു​ക്കേ​റ്റ​ര്‍​മാ​ര്‍, ഒ​ക്യു​പേ​ഷ​ണ​ല്‍ തെ​റ​പ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, സൈ​ക്കോ​ള​ജി​സ്റ്റ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് തു​ട​ങ്ങി​യ​വ​രാ​ണ് വി​ദ്യാ​ര്‍​ഥിക​ളെ ഒ​രു സ​മ്പൂ​ര്‍​ണ്ണ ദി​നം നി​രീ​ക്ഷി​ച്ച് കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ത്. കൂ​ടാ​തെ പ്ര​കൃ​തി​യെ കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി ഫീ​ല്‍​ഡ് വി​സി​റ്റും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഘ​ട്ടം​ഘ​ട്ട​മാ​യി കാ​മ്പ​സി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും ഇ​ത്ത​രം അ​സ്സ​സ്മെ​ന്റ് ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കും. കാ​രു​ണ്യ​തീ​രം സ്പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ ടീം ​ഈ റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച ചെ​യ്യു​ക​യും പു​റ​മെ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ കൂ​ടി മേ​ല്‍​നോ​ട്ട​ത്തി​ല്‍ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും പ്രി​ന്‍​സി​പ്പാ​ള്‍ സി.​കെ. ലും​താ​സ് പ​റ​ഞ്ഞു.