ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു
Thursday, October 17, 2019 11:47 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ളെ​യും സ്‌​പെ​ഷല്‍ അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു. കു​ടും​ബ​ശ്രീ ജെ​ന്‍​ഡ​ര്‍ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ന​സി​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, ബ​ഡ്‌​സ് സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഹ​സീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​നേ​ഹി​ത കൗ​ണ്‍​സി​ല​ര്‍, പി.​ആ​യി​ഷ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍​കി. ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ര​മ​ണി ഗോ​പാ​ല​ന്‍, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, സു​മ​തി സ​ച്ചി​ദാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​സം​ബ​ന്ധി​ച്ചു.