കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ സാ​മ്പ​ത്തി​ക സ​ഹാ​യം
Sunday, October 20, 2019 12:07 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ ഉ​പ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ വി​വി​ധ കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ സ​ബ്‌​സി​ഡി​യോ​ടെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. കാ​ടു​വെ​ട്ട് യ​ന്ത്രം, പ​വ​ര്‍ ടി​ല്ല​ര്‍ , ന​ടീ​ല്‍ യ​ന്ത്രം, ട്രാ​ക്ട​ര്‍, സ​സ്യ സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍, കൊ​യ്ത്തു​മെ​തി​യ​ന്ത്രം തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​ന് വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ര​മാ​വ​ധി 50 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി ല​ഭി​ക്കും.

കൃ​ഷി യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക കേ​ന്ദ്ര​ങ്ങ​ള്‍ (ക​സ്റ്റം ഹ​യ​റിം​ഗ് സെ​ന്‍റര്‍) ആ​രം​ഭി​ക്കു​ന്ന​തി​ന് 40 ശ​ത​മാ​നം മു​ത​ല്‍ 80 ശ​ത​മാ​നം സാ​മ്പ​ത്തി​കാ​നു​കൂ​ല്യം ല​ഭി​ക്കും. ഗ്രാ​മീ​ണ സം​രം​ഭ​ക ര്‍, ​ക​ര്‍​ഷ​ക​ര്‍, ക​ര്‍​ഷ​ക സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ള്‍, കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ള്‍ , ക​ര്‍​ഷ​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ദ്ധ​തി നി​ബ​ന്ധ​ന​ക​ള്‍​ക്ക​നു​സ​രി​ച്ച് സ​ബ്‌​സി​ഡി​ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ഗു​ണ​ഭോ​ക്തൃ ര​ജി​സ്‌​ട്രേ​ഷ​ന്‍, അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ല്‍, യ​ന്ത്ര​ങ്ങ​ളെ​യും ഡീ​ല​റേ​യും തെ​ര​ഞ്ഞെ​ടു​ക്ക​ല്‍, സ​ബ്‌​സി​ഡി വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം പൂ​ര്‍​ണ്ണ​മാ​യും ഓ​ണ്‍​ലൈ​നാ​യാ​ണ് ചെ​യ്യേ​ണ്ട​ത്.

പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി agrimachinery.nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കാം. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ദ്യം എ​ന്ന രീ​തി​യാ​ണ് സ​ബ്‌​സി​ഡി പ​രി​ഗ​ണി​ക്കു​ക.

വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ നി​ര്‍​മ്മാ​താ​ക്ക​ളും ഡീ​ല​ര്‍​മാ​രു​മാ​യി യ​ന്ത്ര​ങ്ങ​ളു​ടെ വി​ല താ​ര​ത​മ്യം ചെ​യ്ത് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കും. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0495 2723766, 9447426116, 9495032155, 9447742096 (കൃ​ഷി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിയ​റു​ടെ ഓ​ഫീ​സ്).