പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ പ്ര​വൃത്തി പ​രി​ച​യ​മേ​ള
Sunday, October 20, 2019 12:08 AM IST
കൂ​രാ​ച്ചു​ണ്ട്: പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ പ്രവൃത്തി പ​രി​ച​യ​മേ​ള കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ ന​ട​ന്നു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ംബർ മാ​ണി ന​ന്ത​ള​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ചെ​രി​യ​ൻ, ബിപി​ഒ കെ.​വി.​വി​നോ​ദ​ൻ, പ്രി​ൻ​സി​പ്പാൽ ബോ​ബി ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ലി​സി ജോ​സ​ഫ്, ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം സി​നി ജി​നോ, എം.​പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് മ​ജീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ വാ​ല്യ​ക്കോ​ട് എ​യു​പി​എ​സ്, യു​പി​വി​ഭാ​ഗ​ത്തി​ൽ വാ​ല്യ​ക്കോ​ട് എ​യു​പി​എ​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ നൊ​ച്ചാ​ട് എ​ച്ച്എ​സ്എ​സ്, ഓ​വ​റോ​ൾ വി​ഭാ​ഗ​ത്തി​ൽ പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.