ബ​ധി​രരും മൂകരും മാത്രമഭിനയിച്ച സിനിമ തി​യ​റ്റ​റു​ക​ളി​ലെ​ത്തി
Sunday, October 20, 2019 12:16 AM IST
മു​ക്കം: ജ​ന്മ​നാ സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി ശ​ക്തി​യും ഇ​ല്ലാ​ത്ത ഇ​രു​നൂ​റി​ൽ പ​രം ബ​ധി​ര ക​ലാ​കാ​ര​ന്‍​മാ​ർ മാ​ത്രം അ​ഭി​ന​യി​ച്ച "മൗ​നാ​ക്ഷ​ര​ങ്ങ​ള്‍' എ​ന്ന ശ​ബ്ദ​സി​നി​മ തി​യേ​റ്റ​റു​ക​ളി​ലെ​ത്തി. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ തി​യേ​റ്റ​ർ റി​ലീ​സിം​ഗ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർആ​ഘോ​ഷ​മാ​ക്കി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ മു​ക്കം പിസി തി​യേ​റ്റ​റി​ലേ​ക്ക് ആ​ന​യി​ച്ച​ത്.​നി​റ​ഞ്ഞ സ​ദ​സിൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന സി​നി​മ കാ​ണാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളും എ​ത്തി​യി​രു​ന്നു.

ദേ​വ​ദാ​സ് ക​ല്ലു​രു​ട്ടി ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വഹി​ച്ച ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ര​മേ​ശ് മാ​വൂ​രാ​ണ്. തു​ട​ക്ക​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന​ങ്കി​ലും പി​ന്നീ​ട് ആ​ത്മ​വി​ശ്വാ​സം വ​ന്ന​താ​യി സം​വി​ധാ​യ​ക​ൻ ദേ​വ​ദാ​സ് ക​ല്ലു​രു​ട്ടി പ​റ​ഞ്ഞു. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല പൊ​തു​വെ ക​ലാ​രം​ഗ​ത്ത് നി​ന്ന് ത​ന്നെ മാ​റ്റി നി​ർ​ത്ത​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് സി​നി​മ​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്നും ദേ​വ​ദാ​സ് പ​റ​ഞ്ഞു.

പാ​ര്‍​ശ്വ​വ​ത്്ക​രി​ക്ക​പ്പെ​ടു​ന്ന നി​ശ​ബ്ദ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വ്യ​ത്യ​സ്ത​മാ​യ ക​ഥ​യി​ലൂ​ടെ ശ​ക്ത​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് ഈ ​കു​ടും​ബ​ചി​ത്ര​ത്തി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വ​ട​ക്കും​നാ​ഥ​ൻ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ താ​മ​ര​ശേരി റീ​ജണ​ൽ ഡ​ഫ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ട് വ​ർ​ഷ​ത്തെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന്‍റെ ഫല​മാ​യി ​ച​ല​ച്ചിത്രം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.