തി​രു​നെ​ല്ലി സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാളെ
Monday, October 21, 2019 12:06 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 22നു ​രാ​വി​ലെ 10നു ​ആ​രോ​ഗ്യ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്റ് കെ.​ടി. ഗോ​പി​നാ​ഥ​ന്‍, എ.​എം. ജ​യ​രാ​ജ​ന്‍, ഐ.​എ​സ്. സ്റ്റീ​ഫ​ന്‍, ടി.​എ​ന്‍. ര​വി, പി.​ആ​ര്‍. ഷി​ബു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 1920 ഫെ​ബ്രു​വ​രി​യി​ല്‍ തൃ​ശി​ലേ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ഐ​ക്യ​നാ​ണ​യ സം​ഘ​മാ​ണ് നാ​ലു ശാ​ഖ​ക​ളു​ള്ള ഇ​ന്ന​ത്തെ തി​രു​നെ​ല്ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. എ​ക്സ്റ്റ​ന്‍​ഷ​ന്‍ കൗ​ണ്ട​ര്‍, ക​ണ്‍​സ്യൂ​മ​ര്‍ സ്റ്റോ​ര്‍, വ​ളം ഡി​പ്പോ തു​ട​ങ്ങി​യ​വ ബാ​ങ്കി​ന്‍റെ ഭാ​ഗ​മാ​ണ്. ച​ട​ങ്ങി​ല്‍ ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ട്ടി​ക്കു​ള​ത്ത് പ​ണി​ക​ഴി​ച്ച ടൂ​റി​സ്റ്റ് ഗ​സ്റ്റ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​യാ​ദേ​വി നി​ര്‍​വ​ഹി​ക്കും. ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം, കെ​സി​സി റു​പേ കാ​ര്‍​ഡ് വി​ത​ര​ണം, റി​സ്‌​ക് ഫ​ണ്ട് ക്ലെ​യിം വി​ത​ര​ണം, മു​ന്‍​കാ​ല പ്ര​സി​ഡ​ന്‍റുമാ​രെ ആ​ദ​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യും ന​ട​ത്തും.