കെ.​ടി. ജ​ലീ​ൽ ന​ട​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം: ടി. ​സി​ദ്ദീ​ഖ്
Monday, October 21, 2019 12:08 AM IST
മു​ക്കം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ന​ട​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ജ​ലീ​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ടി. ​സി​ദ്ദീ​ഖ്. കെ.​ടി ജ​ലീ​ലി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യ​ത്തി​ലി​റ​ക്കി​യ ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ഷ്റ​ഫ്, സ​ത്യ​ൻ മു​ണ്ട​യി​ൽ, ക​രീം പ​ഴ​ങ്ക​ൽ, ബോ​സ് ജേ​ക്ക​ബ് സം​സാ​രി​ച്ചു. ജം​ഷി​ദ്, ഫൈ​സ​ൽ, സു​രേ​ഷ്, ജി​തി​ൻ, മു​ൻ​ഷ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.