215 ചാ​ക്ക് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി
Monday, October 21, 2019 12:10 AM IST
കോ​ഴി​ക്കോ​ട്: ക്ലീന്‍ ബീ​ച്ച് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​യി​ലി​ന് സ​മീ​പ​മു​ള്ള കാ​മ്പു​റം കോ​നാ​ട് ബീ​ച്ച് പ​രി​സ​ര ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. കോ​നാ​ട്ട് ബീ​ച്ചി​ലെ​യും റോ​ഡ​രി​കി​ലെ​യും കു​റ്റി​ക്കാ​ട്, പു​ല്ല് വെ​ട്ട​ൽ യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ട്ടി മാ​റ്റു​ക​യും ബീ​ച്ചി​ലെ 215 ചാ​ക്ക് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി. കാ​പ്പാ​ട് ബീ​ച്ചി​ൽ നി​ന്ന് കൊ​ണ്ടു വ​ന്ന ബ​രാ​കു​ഡ മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ണ​ൽ​ത്തീ​രം വൃ​ത്തി​യാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു, കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ബി. ​അ​യി​ഷ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
വി​വി​ധ കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, ഭാ​ര​ത് എ​ഡ്യു​കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ, കാ​ലി​ക്ക​ട്ട് വോ​ള​ണ്ടി​യ​ർ കൂ​ട്ടാ​യ്മ, കോ​സ്റ്റ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ സൊ​സൈ​റ്റി, വി​ഷ​ൻ കോ​ഴി​ക്കോ​ട് ടീം, ​കോ​ർ​പ്പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​ര​ട​ക്കം 350 ലേ​റെ ആ​ളു​ക​ൾ ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. രാ​വി​ലെ 7.30 ന് ​മ​റൈ​ൻ ഫി​ഷ​റീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണം ഉ​ച്ച വ​രെ തു​ട​ർ​ന്നു.
ഹ​രി​ത കേ​ര​ളം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​ൻ. സി​ജേ​ഷ്, കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വ​ൽ​സ​ൻ, ജെ​എ​ച്ച്ഐ സു​നി​ൽ, ഡോ. ​മു​ഹ​മ്മ​ദ് ഷെ​ഫീ​ർ, വി​ഷ​ൻ കോ​ഴി​ക്കോ​ടി​ന്‍റെ അ​രു​ൺ ദാ​സ്, മു​ഹ​മ്മ​ദ് സാ​ലി, പി. ​മ​ർ​ഷാ​ദ്, സൈ​ഫു​ദ്ദീ​ൻ, ശ്രീ​കാ​ന്ത്, ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ൺ​ഷി​പ്പ് പ​ദ്ധ​തി​യി​ലെ ഉ​ണ്ണി​മാ​യ, ഉ​ജി​ഷ, ആ​ര​തി, അ​മൃ​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ന​ദ്ധ​സേ​വ​ക​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. റ​സി​ഡ​ന്‍റ്സ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്ഥി​ര​മാ​യ ബീ​ച്ച് പ​രി​പാ​ല​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. വി​വി​ധ സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​നാ​ട് ബീ​ച്ചി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നാ​യി ബി​ന്നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും ക്ലീ​ൻ ബീ​ച്ച് മി​ഷ​ൻ പ​രി​ശോ​ധി​ക്കും.