കു​ന്ന​മം​ഗ​ലം ഗ​വ. കോ​ള​ജി​ന് കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ അ​ഞ്ച് കോ​ടി
Thursday, October 24, 2019 12:29 AM IST
മു​ക്കം: കു​ന്ന​മം​ഗ​ലം ഗ​വ. കോ​ള​ജി​ന് കെ​ട്ടി​ടം നി​ര്‍​മ്മി​ക്കാ​ന്‍ അ​ഞ്ച് കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു. എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 3.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മ്മി​ച്ച അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന് മു​ക​ളി​ല്‍ ര​ണ്ട് നി​ല കൂ​ടി നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്. കോ​ള​ജി​ന് കോം​പൗ​ണ്ട് വാ​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന് 2.5 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ല കൊ​ടു​ത്ത് വെ​ള്ള​ന്നൂ​ര്‍ കോ​ട്ടോ​ല്‍​കു​ന്നി​ല്‍ വാ​ങ്ങി ന​ല്‍​കി​യ അ​ഞ്ച് ഏ​ക്ക​ര്‍ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ​ര്‍​ക്കാ​ര്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത്.
കോ​ള​ജി​ന്‍റെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണ​ത്തി​ന് കി​ഫ്ബി മു​ഖേ​ന 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വൃ​ത്തി ക​രാ​ര്‍ ന​ല്‍​കു​ന്ന​തി​ന് ടെ​ന്‌ഡര്‍ ക്ഷ​ണി​ച്ചി​രി​ക്ക​യാ​ണ്.ഇ​പ്പോ​ള്‍ 261 പെ​ണ്‍​കു​ട്ടി​ക​ളും 88 ആ​ണ്‍​കു​ട്ടി​ക​ളു​മ​ട​ക്കം 349 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കോ​ള​ജി​ല്‍ പ​ഠി​ക്കുന്ന​ത്. ബി-​കോം വി​ത് ഫി​നാ​ന്‍​സ്, ബി​എ ഡെ​വ​ല​പ്‌​മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്‌​സ് വി​ത് ഫ​ണ്ട​മെ​ന്‍റ​ല്‍​സ് ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡ് ആ​ൻ​ഡ് ബേ​സി​ക് ഇ​ക​ണോ​മി​ക് മെ​ത്തേ​ഡ്‌​സ്, ബി​എ ഇം​ഗ്ലീ​ഷ് വി​ത് ജേ​ണ​ലി​സം ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍ എ​ന്നീ കോ​ഴ്‌​സു​ക​ളാ​ണ് കോ​ള​ജി​ല്‍ നി​ല​വി​ലു​ള്ള​ത്. 2014ല്‍ ​ആ​രം​ഭി​ച്ച കോ​ള​ജ് തു​ട​ക്ക​ത്തി​ല്‍ ആ​ര്‍​ഇ​സി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് വേ​ണ്ടി എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. 2018ലാ​ണ് പു​തി​യ ക്യാ​മ്പ​സി​ലേ​ക്ക് കോ​ള​ജ് മാ​റ്റു​ന്ന​ത്. കോ​ള​ജി​ല്‍ നി​ല​വി​ല്‍ അ​ദ്ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ 23 സ്ഥി​രം ജീ​വ​ന​ക്കാ​രും ഒ​ന്പ​ത് താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മു​ണ്ട്. കോ​ള​ജി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 15 ല​ക്ഷം രൂ​പ​യും ആ​ധു​നി​ക ട​ര്‍​ഫ് നി​ര്‍​മ്മാ​ണ​ത്തി​ന് 70 ല​ക്ഷം രൂ​പ​യും എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന മു​റ​ക്ക് ഇ​പ്പോ​ള്‍ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച അ​ഞ്ച് കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.