സ​ന്ദ​ർ​ശ​ക​രെ ആക​ർ​ഷി​ച്ച് പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം
Saturday, November 16, 2019 12:35 AM IST
തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​ക്സ്പോ 2020'ൽ സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ് പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം.
പ​ഴ​മ​യി​ല്‍ പു​തു​മ തേ​ടു​ന്ന​വ​ർ​ക്ക് മ​നോ​ഹ​ര​മാ​യ കാ​ഴ്ചയാ​ണ് പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ചു​ങ്ക​ത്ത​റ​ക്കാ​ര​ൻ മു​ഹ​മ്മ്ദ് റ​ഷീ​ദ് .ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ മ​ല​ബാ​ർ ഭാ​ഗ​ത്ത് വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​റിത്തോ​ണി, ഇ​റാ​ഖി ശി​ല്പി​യു​ടെ ക​ര​വി​രു​ത്തി​ൽ നി​ർ​മി​ച്ച ഇ​ബ്നു​സീ​ന​യു​ടെ ചെ​മ്പു ചി​ത്രം, നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹാ​ൻ​ഡ് മൈ​ഡ് സി​ഗ​ര​റ്റു ലാ​മ്പ് , എ​ൺ​പ​തു വ​ർ​ഷം മു​ൻ​പു​മു​ള്ള ചെ​മ്പു കൊ​ണ്ടു​ള്ള സ​മാ​വ​ർ, ആ​ദ്യ​കാ​ല പേ​ന​ക​ൾ, നാ​രാ​യം, വി​വി​ധ ത​രം ക​ല്ലു​മാ​ല​ക​ൾ, പ​വി​ഴ മാ​ല​ക​ൾ, അ​റ​ബി, പോ​ർ​ട്ടു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് കാ​ല​ത്തെ മ​ഷി​ക്കു​പ്പി​ക​ൾ ,സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ,മ​ണ്ണെ​ണ്ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ക്കി​ൾ ലാ​മ്പ്, 400 വ​ർഷം പ​ഴ​ക്ക​മു​ള്ള ബ​റാ​മി വെ​ങ്ക​ല പാ​ത്ര​ങ്ങ​ൾ,ആ​ദ്യ പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ന് ഉ​പ​യോ​ഗി​ച്ച ബാ​ല​റ്റ് പെ​ട്ടി, പു​രാ​ത​ന മ​ത ഗ്ര​ന്ഥ​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ടി​പ്പു​വി​ന്‍റെ സൈ​ന്യം ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ, പ​ഴ​മ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യ പ​ത്താ​യ ക​ല്ല്, ച​ട്ടി ക​ല്ല്, ഭ​ര​ണി​ക​ൾ, കു​പ്പി​ക​ൾ, നൂ​റു കോ​ടി​യു​ടെ ഒ​റ്റ ക​റ​ൻ​സി​യും ഒ​രു ല​ക്ഷ​ത്തി​ന്‍റെ ഒ​റ്റ നാ​ണ​യ​വും, പു​രാ​ത​ന കാ​ലം മു​ത​ൽ നി​ല​നി​ന്നി​രു​ന്ന നാ​ണ​യ​ങ്ങ​ളു​ൾ​പ്പെ​ടെ പു​രാ​വ​സ്തു​ക്ക​ളു​ടെ ക​ല​വ​റ​യാ​ണ് മു​ഹ​മ്മ​ദ് റ​ഷീ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.