സാ​യാ​ഹ്ന ധ​ര്‍​ണ നടത്തി
Sunday, November 17, 2019 12:43 AM IST
പേ​രാ​മ്പ്ര: ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ര്‍ എ​ര​വ​ത്ത് പ​റ​ഞ്ഞു.

ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സാ​മ്പ​ത്തി​ക ധ​ന​സ​ഹാ​യം ന​ല്‍​കാ​തെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ ധൂ​ര്‍​ത്ത് ന​ട​ത്തു​ന്നതില്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ഡി​എ​ഫ് ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റൂ​വ​ണ്ണൂ​ര്‍ ടൗ​ണി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രീം​കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. നാ​ര​യ​ണ​ന്‍, എ.​കെ. ഉ​മ്മ​ര്‍, എം.​കെ. സു​രേ​ന്ദ്ര​ന്‍, എ​ന്‍.​എം. കു​ഞ്ഞ​ബ്ദു​ള്ള, പി.​കെ. മൊ​യ്തി, എം.​പി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.