മു​ക്കം പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന്
Monday, November 18, 2019 12:09 AM IST
‌മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ​പ്പാ​റ സം​സ്ഥാ​ന പാ​ത​യി​ലെ 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മു​ക്കം പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. പാ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന ക​ര​യു​ടെ ഇ​രു ഭാ​ഗ​വും ഇ​ടി​ഞ്ഞ് ത​ക​ർ​ന്ന് പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തു നി​ന്ന് നോ​ക്കു​മ്പോ​ൾ കോ​ൺ​ഗ്രീ​റ്റ് അ​ട​ർ​ന്നു​വീ​ണ് തു​രു​മ്പെ​ടു​ത്ത ക​മ്പി​ക​ൾ പു​റ​ത്തു കാ​ണു​ന്ന നി​ല​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ വ​ലി​യ രീ​തി​യി​ലു​ള്ള കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്വാ​റി​ക​ളും ക്ര​ഷ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യ​തി​നാ​ൽ അ​മി​ത ഭാ​രം ക​യ​റ്റി​യ നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​ർ ലോ​റി​ക​ളും ബ​സു​ക​ളും മ​റ്റു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന ഈ ​പാ​ലം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് എ​ൻ​ജി​നിയ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലം വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.
സം​സ്ഥാ​ന പാ​ത​ക്ക​നു​സ​രി​ച്ചു​ള്ള വീ​തി​യി​ല്ലാ​ത്ത പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും ര​ണ്ട് മീ​റ്റ​ർ വീ​തി​യി​ൽ 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​തും സം​സ്ഥാ​ന പാ​ത​യി​ലു​ള്ള​തു​മാ​യ പാ​ലം പു​തു​ക്കി പ​ണി​യേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ന​ന്നാ​ക്കാ​തെ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ൽ നി​ന്നും കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ന്മാ​റ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന മു​ക്കം പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ജി. ​അ​ജി​ത്കു​മാ​ർ, വി. ​വീ​രാ​ൻ കോ​യ, പി.​സി. സ​ജി​ത്ര​ൻ എ​ന്നി​വ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.