വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി ന​ശി​ച്ചു
Wednesday, November 20, 2019 1:01 AM IST
കു​റ്റ്യാ​ടി: പ​ന്നി​വ​യ​ലി​ൽ മ​ദ്ധ്യ​വ​യ​സ്ക​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി ന​ശി​ച്ചു. വ​ള്ളി​യു​ള്ള ത​റ ദേ​വി​യു​ടെ (62) വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നി​ന​യ്രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ദാ​പു​ര​ത്ത് നി​ന്ന് എ​ത്തി​യ ഫ​യ​ർ ഫോഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. മേ​ൽ​കൂ​ര​യി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന തേ​ങ്ങ​യും മ​ര​ഉ​രു​പ്പ​ടി​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.
ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
പ​ത്ത് വ​ർ​ഷ​ം മു​ൻ​പ് ഭ​ർ​ത്താ​വ് മ​ര​ണ​പെ​ട്ട ഇ​വ​ർ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ദേ​വി​യു​ടെ പ​രാ​തി​യി​ൽ​കു​റ്റ്യാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.