ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം
Thursday, November 21, 2019 12:37 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ 1/1 സ​ര്‍​വേ ന​മ്പ​റി​ല്‍ പെ​ട്ട മൂ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലെ താ​മ​സ​ക്കാ​രാ​യ നാ​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് നി​കു​തി തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഡി​എം) ഷാ​മി​ന്‍ സെ​ബാ​സ്റ്റി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ താ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​രു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​തി​മാ​സ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ മി​ച്ച​ഭൂ​മി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട പു​തു​പ്പാ​ടി 1/1 സ​ര്‍​വേ ന​മ്പ​റി​ലെ സ്ഥ​ല​ങ്ങ​ളു​ടെ നി​കു​തി​യാ​ണ് തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​രി​ക്കു​ന്ന​ത്. പാ​ട്ട​ക്കാ​ലാ​വ​ധി അ​വ​കാ​ശ​പ്പെ​ടു​ന്ന പു​തു​പ്പാ​ടി​യി​ലെ 694 ഏ​ക്ക​ര്‍ ഭൂ​മി സം​ബ​ന്ധി​ച്ച നി​കു​തി പ്ര​ശ്ന​ത്തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​ണ് 1/1 ലെ ​നി​കു​തി പ്ര​ശ്നം. ര​ണ്ട് വ​ര്‍​ഷം മു​മ്പു​വ​രെ ഇ​വി​ട​ത്തെ ഭൂ​വു​ട​മ​ക​ള്‍ മാ​ന്വ​ല്‍ ആ​യി നി​കു​തി അ​ട​ച്ചി​രു​ന്നെ​ങ്കി​ലും ഓ​ണ്‍​ലൈ​ന്‍ സ​മ്പ്ര​ദാ​യം നി​ല​വി​ല്‍ വ​ന്ന​തോ​ടെ അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ക​ര​മൊ​ടു​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ്സം നേ​രി​ടു​ക​യാ​യി​രു​ന്നു. നി​കു​തി അ​ട​യ്ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു രേ​ഖ​ക​ള്‍ ഭൂ​വു​ട​മ​ക​ള്‍​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. പു​തു​പ്പാ​ടി വാ​സാ​വ​കാ​ശ സ​മി​തി​യോ​ഗ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭൂ​നി​കു​തി സം​ബ​ന്ധി​ച്ച തീ​രു​മാ​നം ര​ണ്ടി​ന് ചേ​ര്‍​ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗ​ത്തി​ല്‍ അം​ഗ​മാ​യ ടി.​എം. പൗ​ലോ​സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ഏ​ഴി​ന് ചേ​ര്‍​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പ്ര​തി​മാ​സ​യോ​ഗ​മാ​ണ് ഈ ​നി​ര്‍​ദ്ദേ​ശം അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ച്ച​ത്.