പ്രി​യ​നേ​താ​വി​നെ കാ​ണാ​നെ​ത്തി​യ​വ​ർ നി​രാ​ശ​യോ​ടെ മ​ട​ങ്ങി
Friday, December 6, 2019 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ​യ​ൻ​സ് ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​ൻ ക​ഴി​യാ​തെ ഏ​റെ പേ​ർ നി​രാ​ശ​യ​യോ​ടെ മ​ട​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് രാ​ഹു​ൽ ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി​യ​ത്.
പ്രി​യ നേ​താ​വി​നെ കാ​ണാ​ൻ മ​ഞ്ചേ​രി മു​ത​ൽ ക​രു​വാ​ര​ക്കു​ണ്ട് വ​രെ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് നി​ര​വ​ധി പേ​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ക​രു​വാ​ര​ക്കു​ണ്ടി​ലും വ​ൻ ജ​നാ​വ​ലി​യാ​ണ് രാ​ഹു​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ എ​ത്തി​യി​രു​ന്ന​ത്. ജ​ന​ത്തി​ര​ക്ക് മൂ​ലം ചി​റ​യ്ക്ക​ലി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച സ്വീ​ക​ര​ണ യോ​ഗം ഉ​പേ​ക്ഷി​ച്ചു.
രാ​വി​ലെ ഒ​ന്പ​തി​നു കോ​ഴി​ക്കോ​ട് ക​ട​വ് റി​സോ​ർ​ട്ടി​ൽ നി​ന്നു റോ​ഡ് മാ​ർ​ഗ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ക​രു​വാ​ര​ക്കു​ണ്ടി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്.
മ​ഞ്ചേ​രി ടൗ​ണ്‍ ക​ഴി​ഞ്ഞ​യു​ട​നെ നേ​താ​വി​നെ കാ​ത്തു സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ൽ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞു. ഇ​തി​നി​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ഹ​നം നി​ർ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കു ഹ​സ്ത​ദാ​നം ന​ൽ​കി.
തു​ട​ർ​ന്നു അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​ൻ രാ​ഹു​ൽ വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങാ​ൻ ശ്ര​മി​ച്ച​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ഇ​ത് നെ​ല്ലി​ക്കു​ത്ത് മു​ത​ൽ പു​ന്ന​ക്കാ​ട് ചു​ങ്കം വ​രെ തു​ട​ർ​ന്നു. വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ക​രു​വാ​ര​ക്കു​ണ്ട് അ​ങ്ങാ​ടി ചി​റ​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങു​ന്ന രാ​ഹു​ലി​നെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്കൂ​ളി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പോ​ലീ​സി​നും എം​പി​യു​ടെ പ​ഴ്സ​ണ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​നും സി​ആ​ർ​പി​എ​ഫി​നും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​യി​രു​ന്നു ക​രു​വാ​ര​ക്കു​ണ്ടി​ലെ ജ​ന​ത്തി​ര​ക്ക്.
രാ​ഹു​ൽ ഗാ​ന്ധി വാ​ഹ​ന​ത്തി​ൽ നി​ന്നു ഇ​റ​ങ്ങി​യെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തെ കാ​റി​ൽ ത​ന്നെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളും മ​റ്റു വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​മാ​യി നി​ന്ന പ്ര​വ​ർ​ത്ത​ക​രും അ​തി​രാ​വി​ലെ ത​ന്നെ പ്രി​യ നേ​താ​വി​നെ കാ​ണാ​ൻ എ​ത്തി​യ​വ​രും നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.