ചു​രം സം​ര​ക്ഷ​ണ സ​മി​തി രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Monday, December 9, 2019 12:29 AM IST
താ​മ​ര​ശേ​രി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​ എം​പിയ്ക്ക് ചു​രം സം​ര​ക്ഷ​ണ സ​മി​തി നി​വേ​ദ​നം ന​ല്‍​കി. സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​കെ.​മൊ​യ്തു​മു​ട്ടാ​യി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍, എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​വേ​ദ​നം കൈ​മാ​റി.​ചു​രം സം​ര​ക്ഷ​ണ സ​മി​തി സ​ര്‍​ക്കാ​രി​നോ​ട് മും​മ്പ് ആ​വ​ശ്യ​പ്പെ​ട്ട ചു​ര​ത്തി​ലെ ലൈ​റ്റു​ക​ള്‍ , ഹെ​യ​ര്‍​പി​ന്‍ വ​ള​വു​ക​ളു​ടെ വീ​തി​കൂ​ട്ട​ല്‍ , മൂ​ന്നു​വ​രി​പ്പാ​ത, ചു​ര​ത്തി​ല്‍ ക്യാ​മ​റ സ്ഥാ​പി​ക്കു​ക, മെ​ഡി​ക്ക​ല്‍ കോ​ള​ജ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ത്വ​രി​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ചു​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യോട് വി​ശ​ദീ​ക​രിച്ചു.