പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാസ​മ്മേ​ള​നം: ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി
Tuesday, December 10, 2019 11:41 PM IST
വ​ട​ക​ര: 14, 15 തി​യ​തി​ക​ളി​ൽ വ​ട​ക​ര​യി​ൽ ന​ട​ക്കു​ന്ന പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ സാ​മു​വ​ൽ, സെ​ക്ര​ട്ട​റി ഡോ. ​യു. ഹേ​മ​ന്ത്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ​മാ​യും സാം​സ്കാ​രി​ക​മാ​യും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സ​മ​യ​ത്ത് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​രോ​ധ​ങ്ങ​ൾ​ക്ക് മൂ​ർ​ച്ച കൂ​ട്ടാ​നു​ള്ള സം​ഘ​ടി​ത​മാ​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും ഈ ​ദി​ശ​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ആ​ലോ​ച​ന​ങ്ങ​ൾ​ക്കും സ​മ്മേ​ള​നം വേ​ദി​യാ​വു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

14 ന് ​വൈ​കി​ട്ട് ടൗ​ണ്‍ ഹാ​ളി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം യു.​എ. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​അ​നി​ൽ ചേ​ലേ​ന്പ്ര പ്ര​ഭാ​ഷ​ണം ന​ട​ത്തും. വേ​ണു അ​ന്പ​ല​പ്പ​ടി​യു​ടെ ’ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും 370 ാം വ​കു​പ്പും’ പു​സ്ത​കം ജാ​ന​മ്മ കു​ഞ്ഞു​ണ്ണി പ്ര​കാ​ശ​നം ചെ​യ്യും. തു​ട​ർ​ന്ന് പു​ക​സ ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന മ​ധു​ര​ഗീ​ത​ങ്ങ​ൾ അ​ര​ങ്ങേ​റും.