പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത ഗ്രാ​മം; വി​ത്ത് വി​ത​ര​ണം ചെ​യ്തു
Saturday, December 14, 2019 12:15 AM IST
പേ​രാ​മ്പ്ര: ചെ​റി​യ​കു​മ്പ​ളം അ​ഗ്രി​കള്‍​ച്ച​റി​സ്റ്റ്‌​സ് വെ​ല്‍​ഫെ​യ​ര്‍ കോഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത ഗ്രാ​മം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ത്ത് വി​ത​ര​ണം ചെ​യ്തു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. വി​ജ​യ​ന്‍ കൃ​ഷിക്കൂ​ട്ടം മെ​ംബര്‍ കെ.​കെ. ഷ​രീ​ഫ​യ്ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ര​ജീ​ഷ്, കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല, കെ.​കെ. ജി​ഷ, ആ​ര്‍.​പി. ന​വാ​സ്, കു​ഞ്ഞ​ബ്ദു​ല്ല ജൂ​ബൈ​ത്ത്, കെ.​കെ. അ​രു​ണ്‍, എ.​കെ. ബി​ന്ദു, സെക്ര​ട്ട​റി ബി. ​ജി​തി​ല്‍, ഉ​ബൈ​ദ് വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​റ്റ് ചാ​രാ​യ​വു​മാ​യി പി​ടി​യി​ല്‍

താ​മ​ര​ശേ​രി: അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മൈ​ക്കാ​വ് ഔ​പ്പാ​ട​ത്ത് ബി​ജു ജോ​സ​ഫി(46)​നെയാ​ണ് താ​മ​ര​ശേ​രി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.
പു​തു​പ്പാ​ടി, ഇ​ങ്ങാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​ക്കാ​ട് ഇ​ക്കോ ടൂ​റി​സം ഓ​ഫീ​സി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.