ക​ർ​ഷ​ക മ​ഹാ​സ​മ്മേ​ള​ന​വും അ​റ​സ്റ്റ് വ​രി​ച്ച​വ​ർ​ക്ക് സ്വീ​ക​ര​ണ​വും 20ന് ​കൂ​രാ​ച്ചു​ണ്ടി​ൽ
Saturday, December 14, 2019 12:16 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ച്ച സം​യു​ക്ത ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ സ​മ്മേ​ള​ന​വും ച​ക്കി​ട്ട​പാറ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി, കൂ​വ്വ​പ്പൊ​യി​ൽ, മു​തു​കാ​ട് തു​ട​ങ്ങി​യ പ്രദേശങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തി​ൽ അ​റ​സ്റ്റ് വ​രി​ച്ച നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും 20 ന് ​കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും.
ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ൺ. ആ​ന്‍റണി കൊ​ഴു​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക സ​മൂ​ഹ​ത്തോ​ടു​ള്ള സർക്കാരിന്‍റെയും ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കും നീ​തി നി​ഷേ​ധ​ത്തി​നു​മെ​തി​രേ ക​ർ​ഷ​ക സ​മൂ​ഹം സം​സ്ഥാ​ന​ത്താ​ക​മാ​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​ന​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി. തോ​മ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, സ​ണ്ണി പാ​ര​ഡൈ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.