മി​ഠാ​യിത്തെ​രു​വ് ഇ​രു​ട്ടി​ല്‍
Sunday, December 15, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച മി​ഠാ​യി തെ​രു​വ് വീ​ണ്ടും ഇ​രു​ട്ടി​ല്‍. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്‌​കെ പൊ​റ്റ​ക്കാ​ട് പ്ര​തി​മ മു​ത​ല്‍ കോ​ര്‍​ട്ട് റോ​ഡ് ജം​ഗ്ഷ​ന്‍ വ​രെ സ്ഥാ​പി​ച്ച അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ച​തോ​ടെ​യാ​ണ് മി​ഠാ​യി​തെ​രു​വ് ഇ​രു​ട്ടി​ലാ​യ​ത്. ഭൂ​രി​ഭാ​ഗം വി​ള​ക്കു​ക​ളും മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. രാ​ത്രി​യി​ല്‍ ക​ട​ക​ളി​ല്‍ നി​ന്നു​ള്ള വെ​ളി​ച്ച​മാണ് മി​ഠാ​യി​തെ​രു​വിലുള്ളത്.

എ​ന്നാ​ല്‍ ഒ​ന്‍​പ​തു മ​ണി​യോ​ടെ ക​ട​ക​ളും അ​ട​ച്ചാ​ല്‍ പി​ന്നെ മി​ഠാ​യി​തെ​രു​വ് പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ലാ​വും.ആ​റ​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ മി​ഠാ​യി തെ​രു​വ് ന​വീ​ക​ര​ണ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍. രാ​ത്രി​യി​ല്‍ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നും ഒ​ത്തു​കൂ​ടാ​നു​ം പ​ല​രും മി​ഠാ​യി​ത്തെരു​വി​ലാണ് എ​ത്തി​യി​രു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷം മി​ഠാ​യി​ത്തെ​രു​വ് രാ​ത്രി​യി​ലും ആ​ളു​ക​ളാ​ല്‍ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വി​ള​ക്കു​ക​ള്‍ ഓ​രോ​ന്നാ​യി അ​ണ​ഞ്ഞ​തോ​ടെ രാ​ത്രി​യി​ല്‍ എ​ത്തി​യവർ വരാതയായി. ഇ​പ്പോ​ള്‍ എ​സ്‌​കെ പ്ര​തി​മ​യ്ക്കു മു​ന്നി​ലെ ഇ​രി​പ്പി​ട​ത്തി​ല്‍ രാ​ത്രി​യി​ല്‍ ആ​ളു​ക​ള്‍ ഇ​രി​ക്കാറില്ല.

ഇ​രു​ട്ടാ​യാ​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രും മ​ദ്യ-​ല​ഹ​രി മ​രു​ന്ന് അ​ടി​മ​ക​ളും ഇ​വി​ടെ ത​മ്പ​ടി​ക്കു​വാ​ന്‍ തു​ട​ങ്ങും. പോ​ലീ​സ് എ​യ്ഡ്‌​പോ​സ്റ്റു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ക്കാ​ര്‍ ഇ​വി​ടെ എ​ത്തു​ന്ന​തും ചെ​ല​വ​ഴി​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും പാ​ള​യ​ത്തേ​ക്കും പു​തി​യ സ്റ്റാ​ന്‍​ഡി​ലേ​ക്കും എ​ളു​പ്പ ം എത്താ​ന്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​ത് വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. കൂ​ടാ​തെ ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന​വ​ര്‍​ക്കും ആ​ശ്ര​യ​മാ​ണ് മി​ഠാ​യി​തെ​രു​വ് വീ​ഥി​ക​ള്‍ . തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന നി​രോ​ധ​ന​ത്തി​നാ​യി സ്ഥാ​പി​ച്ച ച​ങ്ങ​ല​ക​ളി​ല്‍ ത​ട്ടി വീ​ഴു​ന്ന​തും പ​തി​വാ​ണെ​ന്ന പ​രാ​തി​യും ഇ​തി​ന​കം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ഴ​പെ​യ്താ​ല്‍ ഇ​വി​ടെ സ്ഥാ​പി​ച്ച അ​ല​ങ്കാ​ര​വി​ള​ക്കു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. പ്ര​വ​ര്‍​ത്തി​ക്കാ​തെ​യു​ള്ള പ​ല ലൈ​റ്റു​ക​ളി​ലും വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ത് പ​ല​തും പൊ​ട്ടി​വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ഒ​രു ലൈ​റ്റ് പൊ​ട്ടി വീ​ണി​രു​ന്നു.

വി​ള​ക്കു​ക​ള്‍ അ​ണ​ഞ്ഞ് മി​ഠാ​യി​തെ​രു​വ് ഇ​രു​ട്ടി​ല​മ​ര്‍​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ വ്യാ​പാ​രി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ " ദീ​പി​ക'​യോ​ട് പ​റ​ഞ്ഞു.