ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 15, 2019 12:26 AM IST
പേ​രാ​മ്പ്ര : കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള​യം​ക​ണ്ടം ആ​ശാ​രി​മു​ക്ക് ക​നാ​ല്‍ റോ​ഡ്, പാ​റ​ച്ചോ​ട്ടി​ല്‍ എ​ക്കാ​ല റോ​ഡ്, തൊ​ള്ള​റ​വ​യ​ല്‍​താ​ഴെ - വ​യ​ലാ​ളി​താ​ഴെ തോ​ടി​ന് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മ്മാ​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.
വ​ള​യം​ക​ണ്ടം ആ​ശാ​രി​മു​ക്ക് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 80 ല​ക്ഷം രൂ​പ​യും പാ​റ​ച്ചോ​ട്ടി​ല്‍ എ​ക്കാ​ല റോ​ഡി​ന് പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്നും എ​ട്ട്‌​ല​ക്ഷ​വും തൊ​ള്ള​റ​വ​യ​ല്‍​താ​ഴെ - വ​യ​ലാ​ളി​താ​ഴെ തോ​ടി​ന് പാ​ര്‍​ശ്വ​ഭി​ത്തി നി​ര്‍​മ്മി​ക്കു​ന്ന​തി​ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും 17 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​സ്സ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​റ്റ്യാ​ടി ഇ​റി​ഗേ​ഷ​ന്‍ പ്രൊ​ജ​ക്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ വി.​കെ. മ​നോ​ജ്, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജിനിയ​ര്‍​വ​ത്സ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.