ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ആ​രോ​ഗ്യ രം​ഗ​ത്ത് വ​മ്പി​ച്ച മു​ന്നേ​റ്റ​മുണ്ടാ​യി: മ​ന്ത്രി
Sunday, December 15, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ം കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ച്ച് ആ​ശു​പ​ത്രി​ക​ള്‍ ന​വീ​ക​രി​ച്ച​തു​പോ​ലെ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ലും വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ലും ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ​. വെ​ള്ളി​മാ​ടു​കു​ന്ന് സാ​മൂ​ഹ്യ​നീ​തി കോം​പ്ല​ക്‌​സി​ല്‍ ന​ട​ന്ന 'സ്‌​നേ​ഹ സം​ഗ​മം 2019' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​ഹാ​യം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​ന്‍റെ ഞെ​രു​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ലു​ണ്ട്.
ഇ​ക്കാ​ര​ണ​ത്താ​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം ഫ​ണ്ടി​ല്‍ നി​ന്ന് വ​ള​രെ ചെ​റി​യ തു​ക​യേ വി​ക​സ​ന​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ള്ളു.
അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ വ​ര്‍​ഷ​ങ്ങ​ളെ​ടു​ത്താ​ണ്‌ ആ​ശു​പ​ത്രി​ക​ളും മറ്റും ന​വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ൾ ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ത്യേ​ക മി​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ലെ ന​ല്ല​വ​രാ​യ ആ​ളു​ക​ളി​ല്‍ നി​ന്ന് സ​ഹാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ട് വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ മാ​റ്റം വ​രു​ത്താ​നു​ള്ള സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ആ​രോ​ഗ്യ രം​ഗ​ത്ത് വ​മ്പി​ച്ച മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത കാ​ല​ത്താ​യി സ​ര്‍​ക്കാ​ര്‍ മ​ന്ദി​ര​ങ്ങ​ളി​ല്‍ നി​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ന്‍ ധാ​രാ​ളം പേ​ര്‍ മു​ന്നോ​ട്ടു വ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍ വി​വാ​ഹം ക​ഴി​ച്ചു അ​യ​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്ല ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. അ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി ജീ​വി​ച്ചു പോ​കാ​ന്‍ ക​ഴി​വു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. കു​ടും​ബ​ജീ​വി​ത​ത്തി​ലെ ശാ​ന്തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഹോ​മു​ക​ളി​ല്‍ നി​ന്ന് വി​വാ​ഹം ക​ഴി​ച്ച​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ​വ. ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ഫോ​ര്‍ ഗേ​ള്‍​സ്, ഗ​വ. ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ഫോ​ര്‍ ബോ​യ്‌​സ്, ഗ​വ. ആ​ഫ്റ്റ​ര്‍ കെ​യ​ര്‍​ഹോം, ഗ​വ. മ​ഹി​ളാ മ​ന്ദി​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ന്‍​താ​മ​സ​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ലി​നും അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന 'ഹാ​പ്പി ഹി​ല്‍ പ്ര​ജ​ക്ടി'​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. എ.​പ്ര​ദീ​പ്കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സാം​ബ​ശി​വ​റാ​വു മു​ഖ്യാ​തി​ഥി​യാ​യി.