നി​യ​മ​ലം​ഘ​നം: ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1057 കേ​സു​ക​ള്‍
Monday, December 16, 2019 12:12 AM IST
കോ​ഴി​ക്കോ​ട്: മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ജി​ല്ല​യി​ല്‍ ന​ട​ത്തി​യ ഹെ​ല്‍​മ​റ്റ് വേ​ട്ട​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1057 കോ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 7,71,000 രൂ​പ പി​ഴ​യി​ന​യ​ത്തി​ല്‍ ഈ​ടാ​ക്കി. ഹെ​ല്‍​മ​റ്റി​ടാ​തെ യാ​ത്ര​ചെ​യ്ത 701 പേ​രും പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മ​റ്റ് ഇ​ടാ​തെ യാ​ത്ര​ചെ​യ്ത 552 പേ​ര്‍​ക്കും എ​തി​രേ കേ​സ് എ​ടു​ത്തു. മ​റ്റ് നി​യ​മ​ലം​ങ​ളു​ടെ പേ​രി​ല്‍ 135 കേ​സു​ക​ളു​ടെ​മെ​ടു​ത്തു. വി​വി​ധ പ​രാ​തി​ക​ളി​ല്‍ മൂ​ന്ന് ബ​സ് ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി എ​ടു​ത്തു.

ഹി​ല്‍ ബ​സാ​ര്‍ ഓ​പ്പ​ണ്‍ സ്റ്റേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: മൂ​ടാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹി​ല്‍​ബ​സാ​ര്‍ ഓ​പ്പ​ണ്‍ സ്റ്റേ​ജ് ഉ​ദ്ഘാ​ട​നം കെ.​ദാ​സ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഹി​ല്‍ ബ​സാ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ്റ്റേ​ജ് നി​ര്‍​മി​ച്ച​ത്. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​ടി മ​നോ​ജ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.