ജീ​വ​നി പ​ദ്ധ​തി​ക്ക് ക​ട്ടി​പ്പാ​റ​യി​ല്‍ തു​ട​ക്ക​ം
Wednesday, January 15, 2020 11:44 PM IST
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ജീ​വ​നി പ​ദ്ധ​തി​ക്ക് ക​ട്ടി​പ്പാ​റ​യി​ല്‍ തു​ട​ക്ക​മാ​യി.ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തി​ല്‍ സു​ര​ക്ഷി​ത​വും വി​ഷ ര​ഹി​ത​വു​മാ​യ പോ​ഷ​ക സ​മൃ​ദ്ധ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി 2021 വി​ഷു വ​രെ നീ​ണ്ടു നി​ല്‍​ക്കും. കൃ​ഷി വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, സ്റ്റേ​റ്റ് ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍, ആ​ത്മ' എ​ന്നി​വ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക, എ​ല്ലാ വീ​ടു​ക​ളി​ലും ക​റി​വേ​പ്പി​ല, പ​പ്പാ​യ, മു​രി​ങ്ങ, ചീ​ര, വാ​ഴ എ​ന്നി​വ​യു​ടെ കൃ​ഷി പ്രോ​ത്‌​സ​ഹി​പ്പി​ക്കു​ക, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ പോ​ഷ​ക​ത്തോ​ട്ടം നി​ര്‍​മ്മി​ക്കു​ക, പ​ര​മ്പ​രാ​ഗ​ത നാ​ട​ന്‍ വി​ത്തി​ന​ങ്ങ​ളു​ടെ കൈ​മാ​റ്റം എ​ന്നി​വ​യും കൃ​ഷി​പാ​ഠ​ശാ​ല​ക​ള്‍, കാ​മ്പ​യി​നു​ക​ള്‍, പ​രി​ശീ​ല​ന​ങ്ങ​ള്‍, മ​ഴ മ​റ​ക​ള്‍ , ഫാം​സ്‌​കൂ​ളു​ക​ള്‍ മു​ത​ലാ​യ​വ​യു​മാ​ണ് 470 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വീ​ട്ടി​ല്‍ പോ​ഷ​ക​ത്തോ​ട്ടം നി​ര്‍​മ്മി​ക്കു​ന്ന​തി​ന് തൈ​ക​ള്‍ ന​ല്‍​കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് തൈ​ക​ള്‍ ഏ​റ്റു വാ​ങ്ങി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​കെ. മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ദാ​രി ജു​ബൈ​രി​യ്യ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബേ​ബി ബാ​ബു, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. രാ​ജ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.