കി​ണ​റ്റി​ൽ വീണ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​ൾ കു​ടു​ങ്ങി
Wednesday, January 15, 2020 11:46 PM IST
മു​ക്കം: കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ആ​ൾ തി​രി​ച്ചു ക​ര​ക​യ​റാ​നാ​കാ​തെ കി​ണ​റ്റി​ൽ കു​ടു​ങ്ങി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ കി​ണ​റ്റി​ലാ​ണ് വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ യ​ശോ​ധ​യു​ടെ ആ​ട് വീ​ണ​ത്. ഇ​തോ​ടെ അ​യ​ൽ​വാ​സി​യാ​യ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത അ​ബ്ദു​ല്ല ആ​ടി​നെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ടി​നെ ര​ക്ഷി​ച്ചെ​ങ്കി​ലും അ​ബ്ദു​ല്ല കി​ണ​റ്റി​ൽ കു​ടു​ങ്ങി. ആ​ഴ​മേ​റി​യ​തും പ​ട​വു​ക​ൾ വ​ള​രെ കു​റ​വു​ള്ള​തു​മാ​യ കി​ണ​റ്റി​ൽ നി​ന്നും ഇ​റ​ങ്ങി​യ വേ​ഗ​ത്തി​ൽ അ​ബ്ദു​ല്ല​ക്ക് ക​യ​റാ​ൻ പ​റ്റാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ മു​ക്കം ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് അ​ബ്ദു​ല്ല​യെ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യ​രു​ന്നു സം​ഭ​വം.