ബ​ഫ​ര്‍ സോ​ൺ: വ​നം വ​കു​പ്പിന്‍റെ റി​പ്പോ​ര്‍​ട്ട് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന്
Saturday, January 18, 2020 1:03 AM IST
പേ​രാ​മ്പ്ര: വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​ക്ക് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക​രെ പീ​ഡി​പ്പി​ച്ച് കൃ​ഷി​ഭൂ​മി​യി​ല്‍ നി​ന്നും കുടിയിറക്കി വ​ന​ത്തി​ന്‍റെ വി​സ്തൃ​തി കൂ​ട്ടി യു​ന​സ്‌​ക്കോ​യി​ല്‍ നി​ന്നും പ​ണം ത​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണെ​ന്ന് കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ബ​ഫ​ര്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ക​ര്‍​ഷ​ക​രു​ടെ ഭൂ​മി​യി​ല്‍ ജ​ണ്ഡ​കെ​ട്ടി​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വം​ശ വ​ര്‍​ദ്ധ​ന​ക്ക് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചും ക​ര്‍​ഷ​ക​രെ പീ​ഡി​പ്പി​ക്കു​ന്ന വ​ന​പാ​ല​ക​രു​ടെ നി​ല​പാ​ട് തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. യോ​ഗ​ത്തി​ല്‍ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജു ക​ണ്ണ​ൻ​ത​റ, ജോ​സ് കാ​രി​വേ​ലി, എ​ന്‍. ച​ന്ദ്ര​ന്‍, ജോ​സ് പേ​ര​ക്കാ​ത്തോ​ട്ടം, എം. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ടി.​പി. നാ​രാ​യ​ണ​ന്‍, മാ​ത്യു ദേ​വ​ഗി​രി, മൊ​യ്തു കോ​ര​ങ്ങോ​ട്ട്, രാ​ജു ത​ല​യാ​ട്, സി.​പി. നാ​രാ​യ​ണ​ന്‍, പി. ​രാ​ജ​ന്‍ ബാ​ബു, ഫാ​സി​ല്‍ ബേ​പ്പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.