ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്
Sunday, January 19, 2020 1:07 AM IST
ക​ൽ​പ്പ​റ്റ: ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​രു​ടെ ടി-20 ​ഇ​ന്‍റ​ർ സ്റ്റേ​റ്റ് റെ​ക്ടാം​ഗി​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21നു ​മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. രാ​വി​ലെ 10നു ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ.​എം. കി​ഷോ​ർ, കെ. ​അ​ബ്ദു​ൽ മു​നീ​ർ, കെ.​ജി. ര​ഞ്ജി​ത്ത്, ബി. ​ബാ​ഷ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വൈ​കു​ന്നേ​രം കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.