പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി: മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, January 21, 2020 12:21 AM IST
മു​ക്കം: പൗ​ര​ത്വ വി​വേ​ച​ന​ത്തി​നെ​തി​രേ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ആ​ളി​ക്ക​ത്തു​ന്ന പ്ര​തി​ഷേ​ധത്തിന് ഐ​ക്യ​ദാ​ർ​ഢ്യ​ം പ്രഖ്യാപിച്ച് സം​സ്ഥാ​ന പാ​ത​യി​ൽ മ​ല​യോ​ര മേ​ഖ​ല​യു​ടെ മ​നു​ഷ്യ​ച്ച​ങ്ങ​ല. "മ​തേ​ത​ര ഇ​ന്ത്യ​ക്കാ​യി ഒ​ന്നി​ച്ചു കൈ​കോ​ർ​ക്കാം" എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് എ​ട​വ​ണ്ണ - കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ജി​ല്ലാ​അതി​ർ​ത്തി​യാ​യ എ​ര​ഞ്ഞി​മാ​വ് മു​ത​ൽ മു​ക്കം അ​ങ്ങാ​ടി വരെ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത​ത്.
മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്രാ​യം കൂ​ടി​യ​വ​രു​മെ​ല്ലാം എ​ത്തി ച​ങ്ങ​ല​യി​ൽ ക​ണ്ണി​ക​ളാ​യി. വൈ​കിട്ട് 4.30 ഓ​ടെ ജനങ്ങൾ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലെ​ത്തി അ​ണി നി​ര​ന്ന് പ്ര​തി​ജ്ഞ ചെ​ല്ലി.