ബ്രാ​ഞ്ച് പോ​സ്റ്റ് ഒാഫീ​സി​ല്‍ പോ​സ്റ്റ്മാ​നെ നി​യ​മി​ക്ക​ണ​മെ​ന്ന്
Tuesday, January 21, 2020 12:21 AM IST
പേ​രാ​മ്പ്ര: മു​യി​പ്പോ​ത്ത് ബ്രാ​ഞ്ച് പോ​സ്റ്റാ​ഫീ​സി​ല്‍ പോ​സ്റ്റ്മാ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ചെ​റു​വ​ണ്ണൂ​ര്‍ വെ​സ്റ്റ് യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക്ഷാ​മ​ബ​ത്താ കു​ടി​ശിക അ​നു​വ​ദി​ക്കു​ക, പെ​ന്‍​ഷ​ന്‍​കാ​രു​ടെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രിനോ​ടാ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​സ്എ​സ്പി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഘ​വ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സ​ത്യ​നാ​ഥ​ന്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​കെ. കു​ഞ്ഞ​ന​ന്ത​ന്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​സി. ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഗു​രു​ക്ക​ള്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ ടി.​എം. ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ണ്ട് ഒ. ​രാ​ജ​ന്‍, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം കെ. ​ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യാ​യ കൈ​ത്താ​ങ്ങ് സ​ഹാ​യ​ധ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട സ​ഹാ​യ​ധ​നം ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ എ.​പി. ബാ​ല​കൃ​ഷ്ണ​ന്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഇ. ​കു​ഞ്ഞ​ബ്ദു​ള്ള ( പ്ര​സി​ഡ​ന്‍റ്), പി.​എം. ബാ​ല​ന്‍ (സെ​ക്ര​ട്ട​റി), കെ. ​ചാ​ത്തു​ന​മ്പ്യാ​ര്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ. ​ഹ​രി​ദാ​സ് (ട്ര​ഷ​റ​ര്‍ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.