വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ത്തി
Friday, January 24, 2020 12:21 AM IST
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന്‍റെ 65-ാം വാ​ർ​ഷി​ക​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​എം. സ​ണ്ണി​യു​ടെ യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി.
പൊ​തു​സ​മ്മേ​ള​നം താ​മ​ര​ശേരി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ടി അ​ഗ​സ്റ്റി​ൻ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ വി​പി​ൻ എം ​സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ കെ. ​എം. സ​ണ്ണി, പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ പു​ര​യി​ട​ത്തി​ൽ സി​സ്റ്റ​ർ​സ​ലോ​മി, ഡോ.​പി. എം.​മ​ത്താ​യി ,അ​ധ്യാ​പ​ക​രാ​യ ജെ​യിം​സ് ജോ​ഷി ,ടോം​സ് ടി ​സൈ​മ​ൺ, ആ​ന്‍റ​പ്പ​ൻ ചെ​റി​യാ​ൻ, എം ​പി ടി ​എ പ്ര​സി​ഡ​ന്‍റ് സി​നി സ​ജി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജെ​റാ​ൾ​ഡ് ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.