കൊ​റോ​ണ: 22 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Monday, February 17, 2020 11:51 PM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​ നിരീക്ഷണവുമായി ബ​ന്ധ​പ്പെ​ട്ട് 28 ദി​വ​സം നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ 22 പേ​രെ കൂ​ടി ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​കെ 206 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി ര​ണ്ട് പേ​ർ ഉ​ള്‍​പ്പെ​ടെ 202 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തു​താ​യി ആ​രെ​യും ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യോ ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്യു​ക​യോ ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടി​ല്ല. ഇ​തു​വ​രെ 31 സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 29 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും ജി​ല്ലാ ത​ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രു​ടെയും അ​വ​ലോ​ക​ന യോ​ഗം ചേ​രു​ക​യും കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.