റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍: മ​ത്സ​ര​ങ്ങ​ള്‍​ക്ക്‌ തു​ട​ക്കം
Saturday, February 22, 2020 12:24 AM IST
കോ​ഴി​ക്കോ​ട്: റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ 2020ക്ക് ​എം.​ദാ​സ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ദൈ​നം​ദി​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​സാ​പ്പും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഹാ​ക്ക​ത്തോ​ൺ വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് സാ​ധി​ക്കും. ജി​ല്ല​യി​ലെ ട്രാ​ഫി​ക്, പാ​ർ​ക്കി​ംഗ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ​രി​ഹാ​രം നി​ർ​ദ്ദേ​ശി​ക്കാ​നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളാ​ണ് 23 വ​രെ ജി​ല്ല​യി​ൽ ന​ട​ക്കു​ക. 28 ടീ​മു​ക​ളു​ള്ള 167 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ടീ​മു​ക​ള്‍​ക്ക് മാ​ര്‍​ച്ചി​ല്‍ ന​ട​ക്കു​ന്ന ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യി​ല്‍ മ​ത്സ​രി​ക്കാം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 50,000, 30,000, 20,000 രൂ​പ വീ​തം ന​ല്‍​കു​ന്ന​തു​ള്‍​പ്പെ​ടെ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ള്‍​ക്ക് ല​ഭി​ക്കു​ക. എം. ​ഡി​റ്റ് കോ​ളേ​ജ്ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.