ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പ​റ​ഞ്ഞ് ഒ​രു സ്‌​കൂ​ള്‍ പോ​ലും അ​ട​ച്ചു​പൂ​ട്ടി​ല്ല: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Tuesday, February 25, 2020 12:29 AM IST
താ​മ​ര​ശേ​രി: ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് പ​റ​ഞ്ഞ് കേ​ര​ള​ത്തി​ല്‍ ഇ​നി ഒ​രു സ്‌​കൂ​ള്‍ പോ​ലും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൂ​നൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​വി​ദ്യാ​ഭ്യാ​സം ഒ​രു വി​ല്‍​പ്പ​ന ച​ര​ക്കാ​യി മാ​റ​രു​ത്. ലാ​ഭ​ത്തി​ന്‍റെ​യും ന​ഷ്ട​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പ​രി​ഗ​ണി​ക്ക​രു​ത്. വി​ദ്യാ​ഭ്യാ​സത്തിന്‍റെ ​മൂ​ല്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ലി​യ പോ​രാ​ട്ട​മാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ന​ട​ത്തു​ന്ന​ത്.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​യ​വ​ര്‍​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന സ​ന്ദ​ര്‍​ഭ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ടി. ബി​നോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴി​ക്കോ​ട് ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി. പ​ത്മ​നാ​ഭ​ന്‍ പ​ഠ​നോ​ത്സ​വ സ​ന്ദേ​ശ​വും പൊ​തു​വി​ദ്യാ​ഭ്യാ​സ കോ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​മ​ധു നാ​മ്പ് വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കി. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ഉ​സ്മാ​ന്‍, ഉ​ണ്ണി​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​സാ​ജി​ദ, എ​സ്എ​സ്‌​കെ ഡി​പി​ഒ വി. ​വ​സീ​ഫ്, ബാ​ലു​ശേ​രി എ​ഇ​ഒ എം. ​ര​ഘു​നാ​ഥ്, ബി​പി​ഒ ഡി​ക്ട​മോ​ള്‍, പൂ​നൂ​ര്‍ ജി​എം​യു​പി സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ ഒ.​കെ.​സാ​ദി​ഖ്, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ടി. ​സു​ബൈ​ര്‍, എം​പി​ടി​എ ക​ണ്‍​വീ​ന​ര്‍ കെ. ​ജ​സീ​ദ, എ.​കെ.​ഗോ​പാ​ല​ന്‍, നാ​സ​ര്‍ എ​സ്റ്റേ​റ്റ്മു​ക്ക്, കെ.​അ​ബൂ​ബ​ക്ക​ര്‍, കെ.​ശാ​ദി​ല്‍, എ​സ്എ​സ്‌​കെ ഡി​പി​സി എ.​കെ. അ​ബ്ദു​ല്‍​ഹ​ക്കീം, എ​സ്എ​സ്‌​കെ ബാ​ലു​ശേ​രി ബി​പി​സി ടി.​കെ. അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.